ദോഹ: 'നാടിൻറെ നന്മക്ക് നമ്മൾ ഒന്നാവണം' പ്രവാസി വെൽഫെയർ സാഹോദര്യ കാലത്തിന്റെ ഭാഗമായി സമ്മര്‍ സിംഫണി സംഘടിപ്പിച്ചു. പുതു തലമുറയിലെ സംഗീത പ്രതിഭകളായ ജാസിം ജമാല്‍, മുര്‍ഷിദ് അഹമ്മദ്, നിഹാര എന്നിവരാണ് ഐ.സി.സി അശോക ഹാളില്‍ നിറഞ്ഞ് കവിഞ്ഞ സദസ്സിനു മുന്നില്‍ ലൈവ് ഓര്‍ക്കസ്ട്രയോടെ സംഗീത വിരുന്ന് ഒരുക്കിയത്. ......
ദോഹ: വിശുദ്ധ ഖുർആനെ ജീവിത വിജയത്തിന് വഴികാട്ടിയായി സ്വീകരിച്ചാൽ വിദ്യാലയങ്ങളിൽ നിന്നും പുറത്തുനിന്നും വിവിധ മേഖലകളിൽ നേടുന്ന വിജ്ഞാനം വിദ്യാർത്ഥികളുടെ ഭാവിജീവിതത്തിന് വെളിച്ചമായിത്തീരുമെന്നും ജീവിതത്തിൽ ഗുണപരമായ സ്വാധീനം ചെലുത്താത്ത വിദ്യാഭ്യാസം അപ്രസക്തമാണെന്നും ദോഹ അബർഡീൻ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്സ് & ഇൻ്റർനാഷനൽ അഫേഴ്സ് ലക്ചറർ ത്വയ്യിബ ഇബ്രാഹിം അഭിപ്രായപ്പെട്ടു. അൽമദ്റസ അൽഇസ് ലാമിയ ശാന്തിനികേതൻ വക്റയിൽ സംഘടിപ്പിച്ച സെക്കണ്ടറി ഫൈനൽ കോൺവക്കേഷൻ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
ഈ വർഷം സെക്കണ്ടറി മതപഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ......
ദോഹ : ഖത്തർ സമന്വയ കളരിക്കൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ "ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ്പ് നിബന്ധനകളും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.ലാസാ ഇവൻ്റ്സ് ഹാളിൽ നടന്ന സെമിനാർ ഖത്തറിലെ
പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ജാഫർഖാൻ ക്ലാസ്സെടുത്തു. ......
ദോഹ : കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ഖത്തറിലെ കലാ - കയിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ഈസയുടെ നാമദേയത്തിൽ പെരിന്തൽമണ്ണ സിഎച്ച് സെന്ററിനായി നിർമ്മിക്കുന്ന ചാരിറ്റി ടവർ പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച ദോഹയിൽ നടക്കും.
വൈകീട്ട് 7.00 മണിക്ക് ഐസിസി അശോകാ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംബന്ധിക്കും. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ. ......
ദോഹ: നാലര പതിറ്റാണ്ടിന്റെ ഖത്തർ പ്രവാസ ജീവിതം അവസാനിപ്പിച്ചു പി വി മുഹമ്മദ് മൗലവി നാട്ടിലേക്ക് മടങ്ങി.മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറ സാന്നിധ്യമായ പി വി കെഎംസിസി സംസ്ഥാന ഉപദേശക സമിതി ചെയർമാനാണ്.പൊതു പ്രവർത്തനത്തോടൊപ്പം ആത്മീയ രംഗത്തും സജീവമായിരുന്നു പി വി.
നാട്ടിൽ മരണപ്പെടുന്ന പ്രവാസികളുടെ ബന്ധുക്കൾക്ക് വേണ്ടി ദോഹ ജദീദിലെ പള്ളി കേന്ദ്രീകരിച്ചു കൊണ്ട് എല്ലാ വെള്ളിയാഴ്ചകളിലും പി വി യുടെ നേതൃത്വത്തിൽ ജനാസ നമസ്കാരം ഉൾപ്പെടെ നടക്കാറുണ്ടായിരുന്നു. ഏകദേശം 'അറുപത്തിനായിരത്തിൽ' പരം ജനാസ നമസ്കാരങ്ങൾക്ക് പി വി മുഹമ്മദ് മൗലവി നേതൃത്വം നൽകിയിട്ടുണ്ട്.
കെഎംസിസിയുടെ തുടക്കം കാലം മുതൽ പ്രവർത്തന രംഗത്ത് സജീവമായിരുന്ന പി വി കുമ്മങ്കോട് എസ് എസ് മദ്രസ്സ & റിലീഫ് കമ്മിറ്റിയുടെ തുടക്കക്കാരിൽ ഒരാളാണ്. ......